സ്പൂൺ വിറ്റു നടന്ന ചിനുവിന്റെ കമ്പനിയുടെ ആദായം 7 കോടി!
by MT Abdul Kareem 15-ാം വയസ്സില്‍ വീടു വിട്ടിറങ്ങുമ്പോള്‍ ചിനു കാലയുടെ പോക്കറ്റില്‍ ആകെയുണ്ടായിരുന്നത് 300 രൂപയായിരുന്നു. മാറിയുടുക്കാന്‍ രണ്ടു ജോടി ഉടുപ്പും കാലില്‍ ഒരു ജോഡി ചെരുപ്പും. വിശാലമായ ലോകത്തേക്ക് ഒറ്റയ്ക്കിറങ്ങി വന്ന ഈ പെണ്‍കുട്ടിയുടെ കൈമുതല്‍ അതിജീവിക്കുമെന്നുള്ള ചങ്കുറപ്പു മാത്രമായിരുന്നു. വീടു തോറും നടന്നു കത്തിയും മറ്റു ചെറിയ വീട്ടുപകരണങ്ങളും വില്‍ക്കുന്ന വില്‍പനക്കാരിയായിട്ടായിരുന്നു തൊണ്ണൂറുകളുടെ അവസാനം ചിനു തന്റെ ജീവിതം ആരംഭിച്ചത്. തുടര്‍ന്നു ഹോട്ടലിലെ വെയ്റ്ററസ് അടക്കം പല ജോലികളും ചെയ്തു. വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നു പ്രതിവര്‍ഷം ഏഴര കോടി രൂപയുടെ ടേണോവറുള്ള കമ്പനിയുടെ ഉടമയാണ് ചിനു കാല. വില്‍പനയ്ക്കായി ചെന്നപ്പോള്‍ തന്റെ മുന്നില്‍ കൊട്ടിയടയ്ക്കപ്പെട്ട വാതിലുകളായിരുന്നു ചിനുവിന്റെ ഈ സ്വപ്‌ന സമാനമായ വളര്‍ച്ചയ്ക്കുള്ള ഊര്‍ജ്ജം. വീടു വിട്ടിറങ്ങിയ ചിനു ആദ്യം താമസിച്ചതു ദിവസം 20 രൂപ വാടക നല്‍കേണ്ടുന്ന ഒരു ഡോര്‍മിറ്ററിയിലായിരുന്നു. ആദ്യം കിട്ടിയ വില്‍പന ജോലി കൊണ്ടു ദിവസം 20 മുതല്‍ 60 രൂപ വരെയായിരുന്നു സമ്പാദ്യം. അക്കാലമായിരുന്നതിനാല്‍ ഏതു വീട്ടിലും വില്‍പനയ്ക്കായി ധ