Posts

Showing posts from October, 2017

ഭക്ഷണപ്രിയർക്ക് വില്ലനല്ല കീരിക്കാടൻ റെസ്റ്ററന്റ്

Image
മസാലയിൽ പുരട്ടിയെടുത്ത ചിക്കനും ബിരിയാണി റൈസും തിങ്ങി നിറച്ച് മുളംകുറ്റിയിൽ വെന്തു വേകുന്ന ബിരിയാണി. മുളംകുറ്റിയില്‍ തയാറാക്കുന്ന പുട്ടിന്റ രുചി അറിഞ്ഞവർ തീർച്ചയായും ബാംബൂ ബിരിയാണിക്ക് ഒരു കൈ നോക്കും. ഇറച്ചിചോറ്‍ കഴിച്ചിട്ടുണ്ടോ? കണ്ണു തള്ളേണ്ട അരിയും മസാലക്കൂട്ടിൽ പകുതി വെന്ത ബീഫും ഒരുമിച്ച് വേവിച്ചെടുക്കുന്നതാണ് ഇറച്ചിചോറ്‍. തനിനാടൻ രുചിയൊരുക്കുന്ന എറണാകുളം പനമ്പിള്ളിനഗറിലെ കീരിക്കാടൻ റെസ്റ്ററന്റിലേക്ക് പോകാം. മലയാള സിനിമയിലെ പേരുകേട്ട വില്ലൻ കീരിക്കാടൻ ജോസിന്റ ഹോട്ടലല്ല. എറണാകുളം സ്വദേശി അഭിലാഷിന്റയും ആൽഫി ആനീഷിന്റയും സ്വപ്നരഭമാണിത്. കീരിക്കാടൻ റെസ്റ്ററന്റിൽ എത്തിയാൽ അടിപൊളി മലയാളം സിനിമ ഡയലോഗുകൾ വായിച്ചു രസിക്കാം. റെസ്റ്ററന്റിന്റെ ചുവരുകളിലെല്ലാം ഇടക്കാല സിനിമയുടെ ഒാർമയുണർത്തുന്ന പഞ്ച് ഡയലോഗുകൾ നിറഞ്ഞതാണ്. ഹോട്ടലിൽ എത്തിയാൽ നല്ലൊരു സിനിമ കണ്ട പ്രതീതിയാണ്. സിനിമയും രുചിയൂറും ഭക്ഷണവും കഴിച്ച് നറുപുഞ്ചിരിയോടെ മടങ്ങുന്ന ആളുകൾ പറയും കീരിക്കാടൻ സൂപ്പർ. വാചകത്തിലെ പ്രശംസയല്ല. ചുരുങ്ങിയ വർഷം കൊണ്ട് സ്വാദേറിയ വിഭവങ്ങള്‍ കൊണ്ടു ജനശ്രദ്ധ പിടിച്ചുപറ്റിയതാണ് ഹോട്ടലിന്റ