ഉമ്മാടെ പൊടികൈ വിജയമാക്കിയ മകൾ
by MT Abdul Kareem അൻസിയയും ഭർത്താവ് റംഷാദും പലപ്പോഴും സംരംഭകർ പിറക്കുന്നത് യാതൃഷികമായിട്ടാണ് , അവിചാരിതമായ സംഭവങ്ങളാണ് പല ലോക പ്രശസ്ത ബ്രാൻഡുകളുടെ പിറവിക്കും കാരണമായത്. ജീവിതത്തിൽ ഒരിക്കൾ പോലും സ്വന്തം ബിസിനസ്സിനെ കുറിച്ച് ചിന്തിച്ചിട്ട് പോലും ഇല്ലാത്ത അൻസിയയെ സംരംഭകയാക്കിയത് ഒരു ഫേസ്ബുക്ക് കമന്റ് ആയിരുന്നു !! ഒരിക്കൽ തൃശ്ശൂർ ഫേസ്ബുക്ക് ഗ്രൂപ്പിൽ മുടികൊഴിച്ചിലിന് പരിഹാരം അന്വേഷിച്ചു കൊണ്ടുള്ള ഒരു പോസ്റ്റ് വളരെ യാതൃഷികമായിട്ടായിരുന്നു അൻസിയയുടെ ശ്രേദ്ധയിൽപെട്ടത് . മുടി കൊച്ചിലിന് പരിഹാരമായി ഉമ്മ ഉണ്ടാക്കിയ സ്പെഷ്യൽ കാച്ചെണ്ണയെ കുറിച്ച് അൻസിയ കമന്റിൽ കുറിച്ചു. അഡ്മിൻ ബന്ധപ്പെട്ടപ്പോഴാണ് അൻസിയ അറിയുന്നത്, തന്റെ കമന്റിന്റെ താഴെ കാച്ചെണ്ണ ആവശ്യപെട്ടു ഒരുപാട് പേർ കമന്റ് ചെയ്തു പോലും, ആവശ്യകാർക്ക് ഈയൊരു ഉത്പന്നം നിർമിച്ചു നൽകാമോ എന്ന് ഗ്രൂപ്പ് അഡ്മിൻ !!. കേട്ടത് വിശ്വസിക്കാൻ കഴിഞ്ഞില്ല അൻസിയക്ക്, അവിചാരിതമായി ലഭിച്ച അവസരം രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. അൻസിയ എന്ന സംരംഭകയിലേക്ക് ആദ്യ ദിവസം തന്നെ 6000 രൂപയുടെ ഓർഡർ ഗ്രൂപ്പിലെ പലരിൽ നിന്നായി ലഭിച്ചു !! ആദ