ഉമ്മാടെ പൊടികൈ വിജയമാക്കിയ മകൾ

by MT Abdul Kareem
അൻസിയയും ഭർത്താവ് റംഷാദും

പലപ്പോഴും സംരംഭകർ പിറക്കുന്നത് യാതൃഷികമായിട്ടാണ് , അവിചാരിതമായ സംഭവങ്ങളാണ് പല ലോക പ്രശസ്ത ബ്രാൻഡുകളുടെ പിറവിക്കും കാരണമായത്.

ജീവിതത്തിൽ ഒരിക്കൾ പോലും സ്വന്തം ബിസിനസ്സിനെ കുറിച്ച് ചിന്തിച്ചിട്ട് പോലും ഇല്ലാത്ത അൻസിയയെ സംരംഭകയാക്കിയത് ഒരു ഫേസ്ബുക്ക് കമന്റ് ആയിരുന്നു !!  
ഒരിക്കൽ തൃശ്ശൂർ ഫേസ്ബുക്ക് ഗ്രൂപ്പിൽ മുടികൊഴിച്ചിലിന് പരിഹാരം  അന്വേഷിച്ചു കൊണ്ടുള്ള ഒരു പോസ്റ്റ് വളരെ യാതൃഷികമായിട്ടായിരുന്നു അൻസിയയുടെ ശ്രേദ്ധയിൽപെട്ടത് .
മുടി കൊച്ചിലിന് പരിഹാരമായി ഉമ്മ ഉണ്ടാക്കിയ സ്പെഷ്യൽ കാച്ചെണ്ണയെ കുറിച്ച് അൻസിയ കമന്റിൽ കുറിച്ചു.

അഡ്മിൻ ബന്ധപ്പെട്ടപ്പോഴാണ് അൻസിയ അറിയുന്നത്, തന്റെ കമന്റിന്റെ താഴെ കാച്ചെണ്ണ ആവശ്യപെട്ടു ഒരുപാട് പേർ കമന്റ് ചെയ്തു പോലും, ആവശ്യകാർക്ക്‌ ഈയൊരു ഉത്പന്നം നിർമിച്ചു നൽകാമോ എന്ന് ഗ്രൂപ്പ് അഡ്മിൻ !!.

കേട്ടത് വിശ്വസിക്കാൻ കഴിഞ്ഞില്ല അൻസിയക്ക്‌, അവിചാരിതമായി ലഭിച്ച അവസരം രണ്ടു കയ്യും നീട്ടി സ്വീകരിച്ചു.


അൻസിയ എന്ന സംരംഭകയിലേക്ക്

ആദ്യ ദിവസം തന്നെ 6000 രൂപയുടെ  ഓർഡർ ഗ്രൂപ്പിലെ പലരിൽ നിന്നായി ലഭിച്ചു !!

ആദ്യമായി ലഭിച്ച തുക കൊണ്ട് അൻസിയ കാച്ചെണ്ണയുടെ ഉത്പാദനം തുടങ്ങി.
ഉപയോഗിച്ച പലരിൽ നിന്നും നല്ല അഭിപ്രായം ലഭിച്ചതിനെ തുടർന്ന് കൂടുതൽ ഓർഡർ അൻസിയയേ തേടിയെത്തി, ദിനം പ്രതി ഓർഡറുകൾ വർദ്ധിച്ചു.



ഭർത്താവ് റംഷീദിന്റെ കട്ട സപ്പോർട്ട്

സ്വന്തമായൊരു സംരംഭം തുടങ്ങണമെന്ന ആഗ്രഹം  അവതരിപ്പിച്ചപ്പോൾ പൂർണ്ണ പിന്തുണ നൽകിയാണ്  ഭർത്താവ് റംഷീദ്‌ അൻസിയയെ പ്രോത്സാഹിപ്പിച്ചത്.
സംരംഭം തുടങ്ങാൻ വേണ്ടുന്ന എല്ലാ കാര്യങ്ങളും ചെയ്തു തന്നത് റംഷീദ് തന്നെയായിരുന്നു.


ഉമ്മീസ് പിറക്കുന്നു...

അൻസിയയുടെ കാച്ചെണ്ണയ്‌കുള്ള വിശ്വാസ്യതയും ഡിമാന്റും മനസ്സിലാക്കിയ ഗ്രാഫിക് ഡിസൈനർ കൂടിയായ ഭർത്താവ് റംഷീദ് തന്നെയാണ് ബ്രാൻഡിങ്ങിന് മുന്നിട്ടിറങ്ങിയത്.

വിശ്വാസ്യത നിലനിർത്താനും ഉത്പന്ന വൈവിധ്യവൽകരനത്തിനും ബ്രാൻഡിംഗ് കൂടിയേ തീരൂ എന്ന് മനസ്സിലാക്കിയ ഇരുവരും അങ്ങനെ സംരംഭത്തിന് ഒരു പേര് നൽകാൻ തീരുമാനിച്ചു.



" ഉമ്മച്ചിയുടെ കൈപുണ്യത്തിൽ നിന്നാണ് സംരംഭം ഉണ്ടായത് അതുകൊണ്ട് തന്നെ മുഴുവൻ ക്രെഡിറ്റും  ഉമ്മച്ചിക്ക്‌ നൽകി കൊണ്ട്, 'ഉമ്മീസ്‍' എന്ന പേരിൽ ഉത്പന്നങ്ങൾ ബ്രാൻഡ് ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചത് "


ഫേസ്പാക്കും ഉത്പന്ന വൈവിധ്യവൽകരണവും



ഉമ്മീസ് കാച്ചെണ്ണ വിജയകരമായപ്പോള്‍ പുതിയ ഉത്പന്നങ്ങളുടെ സാധ്യത മനസ്സിലാക്കി അതിലേക്കും ശ്രദ്ധ തിരിച്ചു. രണ്ടുപേരുടേയും ആശയങ്ങള്‍ കോർത്തിണക്കിയാണ് പുതിയ ഉത്പന്നങ്ങളുടെ നിർമ്മാണത്തിലേക്ക് എത്തിയത്. കാച്ചെണ്ണ, കണ്‍മഷി, ഷാംപു, സോപ്പ്,ഫെയർനെസ് ഓയില്‍, ഫേസ് പാക്ക്, സുറുമ, ഹെന്ന പൌഡർ, അലവേറ ഷാംപു, അലവേറ സോപ്പ്, കാജല്‍ അങ്ങനെ തുടങ്ങി 18 ഉത്പന്നങ്ങളാണ് അടുക്കളയില്‍ നിന്ന് അരങ്ങിലേക്ക് എത്തുന്നത്. പുതിയ ഉൽപ്പന്നങ്ങൾ ഇനിയും പണിപ്പുരയിൽ ഉണ്ട്.


" കാച്ചെണ്ണയുടെ വിജയം സുതാര്യമായ ഉത്പാദന രീതിയായിരുന്നു ഉപഭോക്താക്കൾക്ക്‌ കാച്ചെണ്ണ നിർമിക്കുന്ന വീഡിയോ  സോഷ്യൽ മീഡിയയിലൂടെ ലഭ്യമാക്കിയിരിക്കുന്നത് വിശ്വാസ്യത വർധിപ്പിച്ചു, ഉമ്മീസിന് ഉപഭോക്താക്കൾക്കിടയിലുള്ള വിശ്വാസ്യത തന്നെയാണ് കൂടുതൽ ഉത്പന്നങ്ങൾ വിപണിയിലിരക്കാൻ ഞങ്ങൾക്ക് പ്രചോദനമായത്, അങ്ങനെയാണ് ഫെസ്പാക്കിന്റെ നിർമാണം ആരംഭിച്ചത്, തുടർന്ന് കൂടുതൽ ഉത്പന്നങ്ങളിലേക്ക്‌ ശ്രദ്ധ കേന്ദ്രീകരിച്ചു "


കൂട്ടായ്മയുടെ വിജയം...


ആൻസിയ പറയുന്നത് തന്റെ വിജയത്തിന്റെ നട്ടെല്ല് കുടുംബത്തിന്റെ സഹകരണം തന്നെയായിരുന്നു എന്നാണ്,
ഉമ്മീസ് ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിനും പാക്കിംഗിനും സഹോദരൻമാരും ഉമ്മയും എല്ലാരും തന്നെ കൂടാറുണ്ട്.

നാടൻ ചേരുവകളും കൈപ്പുണ്യവും കൊണ്ടാണ് വീണ്ടും വാങ്ങുന്നതെന്ന് ഉപഭോക്താക്കള്‍ പറയുമ്പോള്‍ സന്തോഷം തോന്നാറുണ്ടെന്ന് അൻസിയ.

പെട്ടെന്നുണ്ടായൊരു ആശയം തങ്ങളുടെ ജീവിതത്തില്‍ ഇത്രയും നേട്ടങ്ങള്‍ കൊണ്ട് വരുമെന്ന് തീരെ പ്രതീക്ഷിച്ചില്ലെന്നും അന്‍സി പറയുന്നു.
                 
                   ******* ******* *******

(ഉമ്മീസിന്റെ ഉത്പന്നങ്ങള്‍ ആവശ്യമുള്ളവർ ഉമ്മീസ് കാച്ചെണ്ണ എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്നോ അല്ലെങ്കില്‍ ഈ നമ്പരില്‍ കോണ്‍ടാക്ട് ചെയ്താലോ മതിയാകും.
Contact Number : 8139072515, 9633874232)














Comments

Popular posts from this blog

പ്രാരംഭ മുതൽമുടക്കില്ല, മാസം ഒരു ലക്ഷം വരുമാനം!

സ്പൂൺ വിറ്റു നടന്ന ചിനുവിന്റെ കമ്പനിയുടെ ആദായം 7 കോടി!

കുടുംബ ബിസിനസിലെ ഒരു റോള്‍ മോഡല്‍