ഏറ്റവും മികച്ചനിലയില്‍ ബ്രാന്‍ഡിംഗ് നടത്തുന്നവര്‍ക്കുമാത്രമെ ഇന്നത്തെ വിപണിയില്‍ ചലനമുണ്ടാക്കാന്‍ കഴിയൂ ബ്രാന്‍ഡിംഗ് മെച്ചപ്പെടുത്താനുളള എളുപ്പവഴികള്‍ ഇതാ
ഉല്പ്പന്നമോ സേവനമോ എന്തായാലും ഒരു കമ്പനിയെയും അത് പിന്തുണയ്ക്കുന്ന മൂല്യങ്ങളെയും നല്‍കുന്ന വാഗ്ദാനങ്ങളെയുംകുറിച്ച് ഉപഭോക്താക്കളുടെ മനസില്‍ സൃഷ്ടിക്കുന്ന ഇമേജാണ് ബ്രാന്‍ഡിംഗ്. ഏറ്റവും മികച്ചനിലയില്‍ ബ്രാന്‍ഡിംഗ് നടത്തുന്നവര്‍ക്കുമാത്രമെ ഇന്നത്തെ വിപണിയില്‍ ചലനമുണ്ടാക്കാന്‍ കഴിയൂ. ബ്രാന്‍ഡിംഗ് മെച്ചപ്പെടുത്താനുളള എളുപ്പവഴികള്‍ ഇതാ..
1. പേരും ലോഗോയും-സംരംഭത്തിന്റെ പേരും ലോഗോയും തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധകാട്ടുക. ഉപഭോക്താവുമായി വേഗത്തില്‍ കണക്റ്റ് ചെയ്യുന്നതാകണം പേരും ലോഗോയും. ഉല്‍പ്പന്നമായാലും സേവനമായാലും അത് കൃത്യമായി വിശദമാക്കാനും പേരിനും ലോഗോയ്ക്കും കഴിയണം.
2. ഉപഭോക്താവ് ആരെന്ന് മനസിലാക്കുക-നിങ്ങളുടെ സംരംഭത്തിന്റെ ഉപഭോക്താവ് ആരെന്ന് ആദ്യം മനസാലിക്കുക. നിങ്ങളുടെ ഉല്‍പ്പനം ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന രീതിയില്‍ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുക.
3. വാഗ്ദാനത്തില്‍ വിശ്വസ്ഥത കാട്ടുക-നിങ്ങളുടെ ബ്രാന്‍ഡ് ഉപഭോക്താവിന് നല്‍കുന്ന അനുഭവം തികച്ചും വ്യത്യസ്തമായിരിക്കണം. ഉറപ്പില്ലാത്ത കാര്യങ്ങള്‍ വാഗ്ദാനം ചെയ്യരുത്.
4. പരസ്യം ലളിതമാക്കുക-പബ്‌ളിസിറ്റിക്ക് വേണ്ടിയുളള മെറ്റീരിയലുകള്‍ ഏറ്റവും ലളിതമായിരിക്കണം. കഴിയുന്നത്ര സ്ഥലങ്ങളിലും സന്ദര്‍ഭങ്ങളിലും ഇവ ഉപയോഗിക്കുക. പരസ്യത്തിലും മറ്റും അനാവശ്യവിവരങ്ങള്‍ നല്‍കി ബ്രാന്‍ഡിന്റെ പ്രധാന പോയിന്റുകള്‍ക്ക് കിട്ടേണ്ട ശ്രദ്ധ നഷ്ടപ്പെടുത്തരുത്. കമ്പനിയില്‍നിന്നുളള എല്ലാ കമ്യൂണിക്കേഷനും ലളിതമായിരിക്കണം, തെറ്റുകള്‍ വരുത്താന്‍ പാടില്ല.
5. ടീം പ്രധാനം-എല്ലാ കാര്യത്തിലും നിങ്ങളുടെ ടീമിനെ ഉള്‍പ്പെടുത്തുക. അവരാണ് നിങ്ങളുടെബ്രാന്‍ഡ് അമ്പാസിഡര്‍മാര്‍.
6. ജിജ്ഞാസയുണര്‍ത്തുക-ആളുകളുടെ ജിജ്ഞാസയുണര്‍ത്തുന്ന എന്തെങ്കിലും കാര്യങ്ങള്‍ നിങ്ങറലുടെ ബ്രാന്‍ഡിംഗിന്റെ ഭാഗമാക്കുക. ഉപഭോക്താക്കള്‍ക്കിടയില്‍ ബ്രാന്‍ഡ് കൂടുതല്‍ പരിചിതമാകാനും അവര്‍ക്ക് പെട്ടന്ന് ഓര്‍മിക്കാനും ഇത് സഹായിക്കും.
7. മിഷന്‍ സ്‌റ്റേറ്റ്‌മെന്റ്- സംരംഭം എന്തുകൊണ്ട് തുടങ്ങി, നിങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന വിലയെന്ത് തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരു മിഷന്‍ സ്റ്റേറ്റ്‌മെന്റ് തയ്യാറാക്കുക. ഗുണമേന്‍മയുടെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ട. ചെയ്യുന്ന ജോലിയുടെ ഡെഡ്‌ലൈന്‍ കൃത്യമായി പാലിക്കുക.
8. അനുകരണം വേണ്ട-വലിയ ബ്രാന്‍ഡുകളെയോ നിങ്ങളുടെ എതിരാളികളെയോ അനുകരിക്കാന്‍ ശ്രമിക്കരുത്. നിങ്ങള്‍ എന്താണോ അതുപോലെ മതി എപ്പോഴും. വിപണിയില്‍ എപ്പോഴും വ്യത്യസ്തരാകാനും ശ്രമിക്കുക.
9. സോഷ്യല്‍ മീഡിയ-സോഷ്യല്‍ മീഡിയയില്‍യില്‍ സജീവമാകുക. ആളുകളിലേക്ക് എത്താന്‍ ഇതിലും മികച്ചൊരു പ്‌ളാറ്റ്‌ഫോമില്ല.
10. വിപണിയില്‍ സജീവമാകുക-ബ്രാന്‍ഡ് എപ്പോഴും വിപണിയില്‍ സജീവമായിരിക്കണം. സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത്‌പോലും കമ്പനി ശക്തമായി നിലനില്‍ക്കുന്നുണ്ടെന്ന് ജനങ്ങളെ അറിയിക്കാന്‍ എന്തെങ്കിലും പബ്‌ളിസിറ്റി പരിപാടികള്‍ സംഘടിപ്പിക്കണം. ബ്രാന്‍ഡിംഗ് രീതികള്‍ ഇടിക്കിടെ റിവ്യൂ ചെയ്യണം. ആവശ്യമുളളവ മുടക്കംകൂടാതെ അപ്‌ഡേറ്റ് ചെയ്യുകയും വേണം.
Informative 💯🤩
ReplyDelete