ടാറ്റ ഗ്രൂപ്പിൽ നിന്നൊരു ചായ കട

ഇന്ത്യയിലെ 2500 കോടിയുടെ കഫെ ബിസിനസിലേക്ക് ഇനി ടാറ്റ ഗ്രൂപ്പും. ടാറ്റ ഗ്ലോബല്‍ ബെവറിജസ് ആണ് ബാംഗ്ലൂരില്‍ ടാറ്റ ചാ

എന്ന പേരില്‍ ചായ കഫെ രംഗത്തേക്ക് എത്തുന്നത്. ഈ സംരംഭത്തിന്റെ വിജയം അനുസരിച്ച് കൂടുതല്‍ കഫേകള്‍ തുടങ്ങാനാണ്
പദ്ധതി. ചായയോട് ഇന്ത്യക്കാര്‍ക്കുള്ള പ്രത്യേക താല്‍പ്പര്യം കണക്കിലെടുത്താണ് കഫെ ബിസിനസിലേക്ക് ടാറ്റ കടക്കുന്നത്.

ചായ, കാപ്പി, മില്‍ക്ക് ഷേക്കുകള്‍, സ്‌നാക്‌സ് എന്നിങ്ങനെ വിപുലമായ മെനു ടാറ്റ ചായില്‍ ലഭ്യമാണ്. വിശാലമായ കഫെകള്‍ക്കൊപ്പം 700 ചതുരശ്ര അടിയിലുള്ള ചെറിയ കടകളും മാളുകള്‍ക്ക് ചേരുന്ന കിയോസ്‌കുകളും ഗ്രൂപ്പിന്റെ ഭാവി പ്ലാനിലുണ്ട്. ചായ കുടിക്കാന്‍ ഒരു കഫെ എന്ന ആശയവും ചായ എന്ന പാനീയവും പുതിയ തലമുറയ്ക്ക് കൂടി ആകര്‍ഷകമാക്കാന്‍ ഉദ്ദേശിച്ചാണ് ടാറ്റയുടെ ഈ സംരംഭം തുടങ്ങിയിരിക്കുന്നത്.

Comments

Popular posts from this blog

പ്രാരംഭ മുതൽമുടക്കില്ല, മാസം ഒരു ലക്ഷം വരുമാനം!

സ്പൂൺ വിറ്റു നടന്ന ചിനുവിന്റെ കമ്പനിയുടെ ആദായം 7 കോടി!

കുടുംബ ബിസിനസിലെ ഒരു റോള്‍ മോഡല്‍