കുടുംബ ബിസിനസിലെ ഒരു റോള്‍ മോഡല്‍
ശാന്തമായൊരു സമുദ്രത്തിന് മുഖാമുഖം ഇരുന്നുള്ള സംവാദത്തിന് സമാനമാണ് നവാസ് മീരാനുമൊത്തുള്ള സംഭാഷണം. അലയൊടുങ്ങിയ കടല്‍ പോലുള്ള മനസില്‍ നിന്ന് വരുന്ന വാക്കുകള്‍ക്ക് വ്യക്തതയും മൂര്‍ച്ചയും വ്യാഖ്യാനങ്ങളും ഏറെ. കേരളത്തില്‍ നിന്ന് 16 വിദേശ രാജ്യങ്ങളുടെ വിപണിയിലേക്ക് വളര്‍ന്ന ഒരു കുടുംബ ബിസിനസ് സംരംഭത്തിന്റെ രണ്ടാംതലമുറയുടെ ഈ പ്രതിനിധി, കേരളത്തിന്റെ ബിസിനസ് സമൂഹത്തില്‍ ഇതിനകം സൃഷ്ടിച്ചിരിക്കുന്നത് ഒട്ടനവധി പുതുമകളാണ്. ഒരുപക്ഷേ നവാസ് മീരാന്‍ എന്ന വ്യക്തിക്കു മാത്രം സാധിക്കുന്ന ചിലത്. 1983ല്‍ അടിമാലിയില്‍ എം.ഇ മീരാന്‍ എന്ന ദീര്‍ഘദര്‍ശിയായ സംരംഭകന്‍ തുടക്കമിട്ട സംരംഭത്തിലേക്ക് മകനായ നവാസ് മീരാന്‍ കടന്നെത്തുന്നത് 1992ലാണ്. അതിനും ഏറെ മുമ്പേ, പത്താം ക്ലാസ് പൂര്‍ത്തിയായപ്പോള്‍ മുതല്‍ ഈ മകന്‍ പിതാവിനൊപ്പം യാത്ര തുടങ്ങിയിരുന്നു. പ്രതിദിനം 100 കിലോ കറിപ്പൊടികളും മസാലകളും വില്‍ക്കുക എന്ന സ്വപ്‌നമായിരുന്നു ഒരു കാലത്ത് ആ പിതാവിനെ മുന്നോട്ടു നയിച്ചതെങ്കില്‍, അദ്ദേഹത്തിന്റെ മകന്‍ പ്രതിദിനം ഒരു ലക്ഷം കിലോ വില്‍ക്കുന്ന തലത്തിലേക്കാണ് കമ്പനിയെ വളര്‍ത്തിയത്. കുടുംബ ബിസിനസിന്റെ ചുക്കാന്‍ പിടിച്ച് വടവൃക്ഷസമാനം