കുറഞ്ഞ ചിലവിൽ രുചി വൈവിധ്യമൊരുക്കി കേരള ഹോട്ടൽ 

കേരളത്തിലെ ടെക്കികളുടെ തലസ്ഥാനമായ കഴക്കൂട്ടത്തെ രുചി വൈവിധ്യത്തിൽ ആറാടിക്കുകയാണ് കേരളാ ഹോട്ടൽ. ഒരു വർഷം മുന്നേയാണ് തിരുവനന്തപുരത്തെ കഴക്കൂട്ടം - കോവളം  ബൈപാസിൽ ആക്കുളം പാലത്തിനടുത്ത് ഹോട്ടൽ തുടങ്ങിയിട്ട്.

കുറച്ചു നാളുകൾകൊണ്ടു തന്നെ അനന്തപുരിയിലെ ഭക്ഷണ പ്രിയർക്കിടയിലെ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ് ഇവിടുത്തെ  രുചി വൈവിധ്യം.

കുറഞ്ഞ ചിലവിൽ നാവിനു  രുചികരമായ വിഭവങ്ങളൊരുക്കുക എന്ന ലളിതമായ വിപണനതന്ത്രമാണ് ഈ ഹോട്ടലിന്റെ വിജയ രഹസ്യം. സോഷ്യൽ മീഡിയ വഴിമാത്രമുള്ള പബ്ലിസിറ്റി കൈമുതലാക്കി മുന്നേറുന്ന ഈ ഹോട്ടലിൽ ഉച്ച സമയത്തും വൈകുന്നേരവും ഭക്ഷണപ്രിയരുടെ നീണ്ട നിര കാണാനാകും.

പരിമിതമായ സൗകര്യങ്ങളിൽ  ശുചിത്വമുറപ്പുവരുത്തി പ്രവർത്തിക്കുന്ന ഈ ഹോട്ടലിൽ നിന്നും കീശ കാലിയാക്കാതെ ബീഫ് , കോഴി എന്നീ വിഭവങ്ങൾക്കൊപ്പം കൊഞ്ച്, മത്സ്യം എന്നിവയുടെ രുചിയും ആവോളം ആസ്വദിക്കാം. വലുപ്പം കുറഞ്ഞ കോയിൻ പൊറോട്ട ഒരു രൂപയ്ക്ക് ഇവിടെ ലഭ്യമാണ്. 

പൊറോട്ടക്കുള്ളിൽ ബീഫ്  റോസ്റ്റ്, ബീഫ് ഫ്രൈ വെജിറ്റബിൾസ് എന്നിവ സാൻവിച്ച് രൂപത്തിലാക്കി തായാറാക്കുന്ന 'കേരള ബർഗർ ' ഇവിടുത്തെ സ്പെഷ്യൽ ഇനമാണ്. 100 രൂപയാണ് വില. വെളിച്ചെണ്ണയിൽ വറുത്തെടുക്കുന്ന 'സിക്സ്പാക്ക് ചിക്കൻ' ഇവിടുത്തെ സ്പെഷ്യൽ െഎറ്റമാണ് . 300 രൂപക്ക് വിൽക്കുന്ന ഈ വിഭവത്തിൻമേൽ വിവിധ ഡിസ്കൗണ്ടുകളും ഓഫറായി നൽകുന്നുണ്ട്. 

ചിക്കൻ സിക്സ് പാക്ക്' പാർസലായി വാങ്ങാൻ എത്തുന്നവരുടെ എണ്ണത്തിലും കുറവില്ല.  കീശയിലൊതുങ്ങുന്ന തുകയ്ക്ക് ആഹാരം കഴിക്കാൻ ആഗ്രഹിക്കുന്ന ടെക്‌നോപാർക്കിലെയും പരിസരപ്രദേശവാസികളുടെയും ഒരു മികച്ച  പ്രതീക്ഷയാണ്  കേരളാ ഹോട്ടൽ.

ഉച്ചക്കത്തെ ഊണിനൊപ്പമുള്ള 'അൺലിമിറ്റഡ് ഫിഷ് കറി' ഇവിടുത്തെ ഒരു പ്രത്യേകതയാണ്. കപ്പ മാത്രം വാങ്ങുമ്പോൾ അതിന്റെ സൈഡ് ഡിഷായി കിട്ടുന്ന മീൻ കറിയ്ക്കും പരിധികളില്ല. ഏത് വിഭവം തന്നെ വാങ്ങിയാലും തീൻമേശക്ക് മുകളിൽ കറിച്ചട്ടിയിൽ വച്ചിരിക്കുന്ന മീൻ കറി വേണ്ടുവോളം സൗജന്യമായി രുചിക്കാം.

കുറഞ്ഞ മുതൽ മുടക്കിൽ പ്രവർത്തിക്കുന്ന  മികച്ച സംരംഭം എന്ന തരത്തിൽ  കേരളം ഹോട്ടൽ തലസ്ഥാനത്തെ പുതു സംരംഭകർക്കിടയിലും ഇതിനകം ചർച്ചയായിക്കഴിഞ്ഞു.ഒരു രൂപ പോലും പരസ്യത്തിനായി മുടക്കാതെ  ഭക്ഷണപ്രിയരായവരുടെ  ഓൺലൈൻ കൂട്ടായ്മകളായ  ഫേസ്ബുക്ക്,  വാട്സാപ്പ് ഗ്രൂപ്പുകളിൽ കൊതിയൂറുന്ന വിഭവങ്ങളുടെ ചിത്രങ്ങളും വിവരണങ്ങളും പോസ്റ്റ് ചെയ്താണ് കേരളാ ഹോട്ടലിന്റെ രുചിപെരുമ  മനോജ് ടെക്കികൾ ഉൾപ്പടെയുള്ള രുചി പ്രിയരെ  ഈ ഹോട്ടലിലെത്തിക്കുന്നത്.

...
വാഴയിലയിൽ വിളമ്പുന്ന ചൂടു കോയിൻ പറോട്ടയും ബീഫ് കറിയും രുചിയോടെ ആസ്വദിക്കുന്നവരെ കണ്ടപ്പോൾ പടം പിടുത്തവും കടയുടമയോടുള്ള  സംസാരവും മതിയാക്കി കൈകഴുകി ഞങ്ങളുമിരുന്നു കേരളാ ഹോട്ടലിന്റെ രുചിപ്പെരുമ ആസ്വദിച്ചറിയാൻ.

Comments

Popular posts from this blog

പ്രാരംഭ മുതൽമുടക്കില്ല, മാസം ഒരു ലക്ഷം വരുമാനം!

സ്പൂൺ വിറ്റു നടന്ന ചിനുവിന്റെ കമ്പനിയുടെ ആദായം 7 കോടി!

കുടുംബ ബിസിനസിലെ ഒരു റോള്‍ മോഡല്‍