Posts

ഉമ്മാടെ പൊടികൈ വിജയമാക്കിയ മകൾ

Image
by MT Abdul Kareem അൻസിയയും ഭർത്താവ് റംഷാദും പലപ്പോഴും സംരംഭകർ പിറക്കുന്നത് യാതൃഷികമായിട്ടാണ് , അവിചാരിതമായ സംഭവങ്ങളാണ് പല ലോക പ്രശസ്ത ബ്രാൻഡുകളുടെ പിറവിക്കും കാരണമായത്. ജീവിതത്തിൽ ഒരിക്കൾ പോലും സ്വന്തം ബിസിനസ്സിനെ കുറിച്ച് ചിന്തിച്ചിട്ട് പോലും ഇല്ലാത്ത  അൻസിയയെ സംരംഭകയാക്കിയത് ഒരു ഫേസ്ബുക്ക് കമന്റ് ആയിരുന്നു !!   ഒരിക്കൽ തൃശ്ശൂർ ഫേസ്ബുക്ക് ഗ്രൂപ്പിൽ മുടികൊഴിച്ചിലിന് പരിഹാരം  അന്വേഷിച്ചു കൊണ്ടുള്ള ഒരു പോസ്റ്റ് വളരെ യാതൃഷികമായിട്ടായിരുന്നു അൻസിയയുടെ ശ്രേദ്ധയിൽപെട്ടത് . മുടി കൊച്ചിലിന് പരിഹാരമായി ഉമ്മ ഉണ്ടാക്കിയ സ്പെഷ്യൽ കാച്ചെണ്ണയെ കുറിച്ച് അൻസിയ കമന്റിൽ കുറിച്ചു. അഡ്മിൻ ബന്ധപ്പെട്ടപ്പോഴാണ് അൻസിയ അറിയുന്നത്, തന്റെ കമന്റിന്റെ താഴെ കാച്ചെണ്ണ ആവശ്യപെട്ടു ഒരുപാട് പേർ കമന്റ് ചെയ്തു പോലും, ആവശ്യകാർക്ക്‌ ഈയൊരു ഉത്പന്നം നിർമിച്ചു നൽകാമോ എന്ന് ഗ്രൂപ്പ് അഡ്മിൻ !!. കേട്ടത് വിശ്വസിക്കാൻ കഴിഞ്ഞില്ല അൻസിയക്ക്‌, അവിചാരിതമായി ലഭിച്ച അവസരം രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. അൻസിയ എന്ന സംരംഭകയിലേക്ക് ആദ്യ ദിവസം തന്നെ 6000 രൂപയുടെ  ഓർഡർ ഗ്രൂപ്പിലെ പലരിൽ നിന്നായി ലഭിച്ചു !! ആദ

സ്പൂൺ വിറ്റു നടന്ന ചിനുവിന്റെ കമ്പനിയുടെ ആദായം 7 കോടി!

Image
by  MT Abdul Kareem 15-ാം വയസ്സില്‍ വീടു വിട്ടിറങ്ങുമ്പോള്‍ ചിനു കാലയുടെ പോക്കറ്റില്‍ ആകെയുണ്ടായിരുന്നത് 300 രൂപയായിരുന്നു. മാറിയുടുക്കാന്‍ രണ്ടു ജോടി ഉടുപ്പും കാലില്‍ ഒരു ജോഡി ചെരുപ്പും. വിശാലമായ ലോകത്തേക്ക് ഒറ്റയ്ക്കിറങ്ങി വന്ന ഈ പെണ്‍കുട്ടിയുടെ കൈമുതല്‍ അതിജീവിക്കുമെന്നുള്ള ചങ്കുറപ്പു മാത്രമായിരുന്നു. വീടു തോറും നടന്നു കത്തിയും മറ്റു ചെറിയ വീട്ടുപകരണങ്ങളും വില്‍ക്കുന്ന വില്‍പനക്കാരിയായിട്ടായിരുന്നു തൊണ്ണൂറുകളുടെ അവസാനം ചിനു തന്റെ ജീവിതം ആരംഭിച്ചത്. തുടര്‍ന്നു ഹോട്ടലിലെ വെയ്റ്ററസ് അടക്കം പല ജോലികളും ചെയ്തു. വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നു പ്രതിവര്‍ഷം ഏഴര കോടി രൂപയുടെ ടേണോവറുള്ള കമ്പനിയുടെ ഉടമയാണ് ചിനു കാല. വില്‍പനയ്ക്കായി ചെന്നപ്പോള്‍ തന്റെ മുന്നില്‍ കൊട്ടിയടയ്ക്കപ്പെട്ട വാതിലുകളായിരുന്നു ചിനുവിന്റെ ഈ സ്വപ്‌ന സമാനമായ വളര്‍ച്ചയ്ക്കുള്ള ഊര്‍ജ്ജം. വീടു വിട്ടിറങ്ങിയ ചിനു ആദ്യം താമസിച്ചതു ദിവസം 20 രൂപ വാടക നല്‍കേണ്ടുന്ന ഒരു ഡോര്‍മിറ്ററിയിലായിരുന്നു. ആദ്യം കിട്ടിയ വില്‍പന ജോലി കൊണ്ടു ദിവസം 20 മുതല്‍ 60 രൂപ വരെയായിരുന്നു സമ്പാദ്യം. അക്കാലമായിരുന്നതിനാല്‍ ഏതു വീട്ടിലും വില്‍പനയ്ക്കായി ധ

കുടുംബ ബിസിനസിലെ ഒരു റോള്‍ മോഡല്‍

Image
ശാന്തമായൊരു സമുദ്രത്തിന് മുഖാമുഖം ഇരുന്നുള്ള സംവാദത്തിന് സമാനമാണ് നവാസ് മീരാനുമൊത്തുള്ള സംഭാഷണം. അലയൊടുങ്ങിയ കടല്‍ പോലുള്ള മനസില്‍ നിന്ന് വരുന്ന വാക്കുകള്‍ക്ക് വ്യക്തതയും മൂര്‍ച്ചയും വ്യാഖ്യാനങ്ങളും ഏറെ. കേരളത്തില്‍ നിന്ന് 16 വിദേശ രാജ്യങ്ങളുടെ വിപണിയിലേക്ക് വളര്‍ന്ന ഒരു കുടുംബ ബിസിനസ് സംരംഭത്തിന്റെ രണ്ടാംതലമുറയുടെ ഈ പ്രതിനിധി, കേരളത്തിന്റെ ബിസിനസ് സമൂഹത്തില്‍ ഇതിനകം സൃഷ്ടിച്ചിരിക്കുന്നത് ഒട്ടനവധി പുതുമകളാണ്. ഒരുപക്ഷേ നവാസ് മീരാന്‍ എന്ന വ്യക്തിക്കു മാത്രം സാധിക്കുന്ന ചിലത്.  1983ല്‍ അടിമാലിയില്‍ എം.ഇ മീരാന്‍ എന്ന ദീര്‍ഘദര്‍ശിയായ സംരംഭകന്‍ തുടക്കമിട്ട സംരംഭത്തിലേക്ക് മകനായ നവാസ് മീരാന്‍ കടന്നെത്തുന്നത് 1992ലാണ്. അതിനും ഏറെ മുമ്പേ, പത്താം ക്ലാസ് പൂര്‍ത്തിയായപ്പോള്‍ മുതല്‍ ഈ മകന്‍ പിതാവിനൊപ്പം യാത്ര തുടങ്ങിയിരുന്നു. പ്രതിദിനം 100 കിലോ കറിപ്പൊടികളും മസാലകളും വില്‍ക്കുക എന്ന സ്വപ്‌നമായിരുന്നു ഒരു കാലത്ത് ആ പിതാവിനെ മുന്നോട്ടു നയിച്ചതെങ്കില്‍, അദ്ദേഹത്തിന്റെ മകന്‍ പ്രതിദിനം ഒരു ലക്ഷം കിലോ വില്‍ക്കുന്ന തലത്തിലേക്കാണ് കമ്പനിയെ വളര്‍ത്തിയത്. കുടുംബ ബിസിനസിന്റെ ചുക്കാന്‍ പിടിച്ച് വടവൃക്ഷസമാനം

ടാറ്റ ഗ്രൂപ്പിൽ നിന്നൊരു ചായ കട

Image
ഇന്ത്യയിലെ 2500 കോടിയുടെ കഫെ ബിസിനസിലേക്ക് ഇനി ടാറ്റ ഗ്രൂപ്പും. ടാറ്റ ഗ്ലോബല്‍ ബെവറിജസ് ആണ് ബാംഗ്ലൂരില്‍ ടാറ്റ ചാ എന്ന പേരില്‍ ചായ കഫെ രംഗത്തേക്ക് എത്തുന്നത്. ഈ സംരംഭത്തിന്റെ വിജയം അനുസരിച്ച് കൂടുതല്‍ കഫേകള്‍ തുടങ്ങാനാണ് പദ്ധതി. ചായയോട് ഇന്ത്യക്കാര്‍ക്കുള്ള പ്രത്യേക താല്‍പ്പര്യം കണക്കിലെടുത്താണ് കഫെ ബിസിനസിലേക്ക് ടാറ്റ കടക്കുന്നത്. ചായ, കാപ്പി, മില്‍ക്ക് ഷേക്കുകള്‍, സ്‌നാക്‌സ് എന്നിങ്ങനെ വിപുലമായ മെനു ടാറ്റ ചായില്‍ ലഭ്യമാണ്. വിശാലമായ കഫെകള്‍ക്കൊപ്പം 700 ചതുരശ്ര അടിയിലുള്ള ചെറിയ കടകളും മാളുകള്‍ക്ക് ചേരുന്ന കിയോസ്‌കുകളും ഗ്രൂപ്പിന്റെ ഭാവി പ്ലാനിലുണ്ട്. ചായ കുടിക്കാന്‍ ഒരു കഫെ എന്ന ആശയവും ചായ എന്ന പാനീയവും പുതിയ തലമുറയ്ക്ക് കൂടി ആകര്‍ഷകമാക്കാന്‍ ഉദ്ദേശിച്ചാണ് ടാറ്റയുടെ ഈ സംരംഭം തുടങ്ങിയിരിക്കുന്നത്.

കുറഞ്ഞ ചിലവിൽ രുചി വൈവിധ്യമൊരുക്കി കേരള ഹോട്ടൽ 

Image
കേരളത്തിലെ ടെക്കികളുടെ തലസ്ഥാനമായ കഴക്കൂട്ടത്തെ രുചി വൈവിധ്യത്തിൽ ആറാടിക്കുകയാണ് കേരളാ ഹോട്ടൽ. ഒരു വർഷം മുന്നേയാണ് തിരുവനന്തപുരത്തെ കഴക്കൂട്ടം - കോവളം  ബൈപാസിൽ ആക്കുളം പാലത്തിനടുത്ത് ഹോട്ടൽ തുടങ്ങിയിട്ട്. കുറച്ചു നാളുകൾകൊണ്ടു തന്നെ അനന്തപുരിയിലെ ഭക്ഷണ പ്രിയർക്കിടയിലെ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ് ഇവിടുത്തെ  രുചി വൈവിധ്യം. കുറഞ്ഞ ചിലവിൽ നാവിനു  രുചികരമായ വിഭവങ്ങളൊരുക്കുക എന്ന ലളിതമായ വിപണനതന്ത്രമാണ് ഈ ഹോട്ടലിന്റെ വിജയ രഹസ്യം. സോഷ്യൽ മീഡിയ വഴിമാത്രമുള്ള പബ്ലിസിറ്റി കൈമുതലാക്കി മുന്നേറുന്ന ഈ ഹോട്ടലിൽ ഉച്ച സമയത്തും വൈകുന്നേരവും ഭക്ഷണപ്രിയരുടെ നീണ്ട നിര കാണാനാകും. പരിമിതമായ സൗകര്യങ്ങളിൽ  ശുചിത്വമുറപ്പുവരുത്തി പ്രവർത്തിക്കുന്ന ഈ ഹോട്ടലിൽ നിന്നും കീശ കാലിയാക്കാതെ ബീഫ് , കോഴി എന്നീ വിഭവങ്ങൾക്കൊപ്പം കൊഞ്ച്, മത്സ്യം എന്നിവയുടെ രുചിയും ആവോളം ആസ്വദിക്കാം. വലുപ്പം കുറഞ്ഞ കോയിൻ പൊറോട്ട ഒരു രൂപയ്ക്ക് ഇവിടെ ലഭ്യമാണ്.  പൊറോട്ടക്കുള്ളിൽ ബീഫ്  റോസ്റ്റ്, ബീഫ് ഫ്രൈ വെജിറ്റബിൾസ് എന്നിവ സാൻവിച്ച് രൂപത്തിലാക്കി തായാറാക്കുന്ന 'കേരള ബർഗർ ' ഇവിടുത്തെ സ്പെഷ്യൽ ഇനമാണ്. 100 രൂപയാണ് വില. വെളിച്ചെണ്ണ

ഏറ്റവും മികച്ചനിലയില്‍ ബ്രാന്‍ഡിംഗ് നടത്തുന്നവര്‍ക്കുമാത്രമെ ഇന്നത്തെ വിപണിയില്‍ ചലനമുണ്ടാക്കാന്‍ കഴിയൂ ബ്രാന്‍ഡിംഗ് മെച്ചപ്പെടുത്താനുളള എളുപ്പവഴികള്‍ ഇതാ

Image
ഉല്പ്പന്നമോ സേവനമോ എന്തായാലും ഒരു കമ്പനിയെയും അത് പിന്തുണയ്ക്കുന്ന മൂല്യങ്ങളെയും നല്‍കുന്ന വാഗ്ദാനങ്ങളെയുംകുറിച്ച് ഉപഭോക്താക്കളുടെ മനസില്‍ സൃഷ്ടിക്കുന്ന ഇമേജാണ് ബ്രാന്‍ഡിംഗ്. ഏറ്റവും മികച്ചനിലയില്‍ ബ്രാന്‍ഡിംഗ് നടത്തുന്നവര്‍ക്കുമാത്രമെ ഇന്നത്തെ വിപണിയില്‍ ചലനമുണ്ടാക്കാന്‍ കഴിയൂ. ബ്രാന്‍ഡിംഗ് മെച്ചപ്പെടുത്താനുളള എളുപ്പവഴികള്‍ ഇതാ.. 1. പേരും ലോഗോയും-സംരംഭത്തിന്റെ പേരും ലോഗോയും തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധകാട്ടുക. ഉപഭോക്താവുമായി വേഗത്തില്‍ കണക്റ്റ് ചെയ്യുന്നതാകണം പേരും ലോഗോയും. ഉല്‍പ്പന്നമായാലും സേവനമായാലും അത് കൃത്യമായി വിശദമാക്കാനും പേരിനും ലോഗോയ്ക്കും കഴിയണം. 2. ഉപഭോക്താവ് ആരെന്ന് മനസിലാക്കുക-നിങ്ങളുടെ സംരംഭത്തിന്റെ ഉപഭോക്താവ് ആരെന്ന് ആദ്യം മനസാലിക്കുക. നിങ്ങളുടെ ഉല്‍പ്പനം ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന രീതിയില്‍ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുക.  3. വാഗ്ദാനത്തില്‍ വിശ്വസ്ഥത കാട്ടുക-നിങ്ങളുടെ ബ്രാന്‍ഡ് ഉപഭോക്താവിന് നല്‍കുന്ന അനുഭവം തികച്ചും വ്യത്യസ്തമായിരിക്കണം. ഉറപ്പില്ലാത്ത കാര്യങ്ങള്‍ വാഗ്ദാനം ചെയ്യരുത്.  4. പരസ്യം ലളിതമാക്കുക-പബ്‌ളിസിറ്റിക്ക് വേണ്ടിയുളള മെറ്റീരിയലു

പ്രാരംഭ മുതൽമുടക്കില്ല, മാസം ഒരു ലക്ഷം വരുമാനം!

Image
by സ്വന്തം ലേഖകൻ ഗാർമെന്റ് രംഗത്തു കിടമത്സരം കുറഞ്ഞ ഒരു ബിസിനസ് ചെയ്യുകയാണ്  ഷമീർ വടക്കേതിൽ എന്ന യുവ സംരംഭകൻ. കോഴിക്കോട് ജില്ലയിെല കല്ലുരുട്ടിയിൽ ‘ജി​ഞ്ചർ ജീൻസ്’ എന്ന േപരിലാണു സംരംഭം പ്രവർത്തിക്കുന്നത്. എന്തുകൊണ്ട് ഇത്തരം ബിസിനസ്? ഡൽഹിയിലെ ഒരു ടെക്സ്റ്റൈൽ സ്ഥാപനത്തിൽ റിസപ്ഷനിസ്റ്റായി അ‍ഞ്ചു വർഷം ജോലി ചെയ്തു. അതിനുശേഷം ജീൻസിന്റെ കച്ചവടത്തിേലക്കു കടന്നു. കൂടുതൽ ലാഭം കിട്ടാൻ ജീൻസ് നിർമിച്ചു വിൽക്കുന്നതാണ് നല്ലതെന്നു മനസ്സിലായപ്പോൾ അത്തരത്തിൽ ഒരു സംരംഭം തുടങ്ങി. ‘ജിഞ്ചർ’ ബ്രാൻഡിൽ പ്രതിമാസം 1000 പീസ് വരെയാണ് ഇപ്പോൾ ഉൽപാദിപ്പിച്ചു വിൽക്കുന്നത്. ഷോപ്പുകൾ വഴി വിൽപന െടക്സ്റ്റൈൽ ഷോപ്പുകൾ വഴിയാണു വിൽപന നടത്തുന്നത്. നിലവിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മാത്രമാണു കച്ചവടം. ആദ്യകാലത്ത് നേരിട്ടു പോയി ഓർഡർ‌ ശേഖരിച്ചിരുന്നു. എന്നാലിപ്പോൾ ഫോണിലൂടെ വിളിച്ചു പറയുന്നതനുസരിച്ച് ജീൻസുകൾ റെഡിയാക്കി നൽകിയാൽ മതി. നിലവിൽ വിതരണക്കാരെ ഏർപ്പെടുത്തിയിട്ടില്ല.  എന്നാൽ ഏതാനും പേർ സമീപിച്ചിട്ടുണ്ട്. അതുകൊണ്ട് ആ രീതിയിലും വിൽപന വർധിപ്പിക്കുവാൻ ആലോചിക്കുന്നു. മുപ്പതു ദിവസം വരെ ക്രെഡിറ്റ് വരാറുണ്ട് എന്നതാണ്